Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirottu River

മലനിമീ ജലാശയങ്ങൾ... കേരളത്തിലെ ജ​ലാശയങ്ങളുടെ നിലവിലെ കാഴ്ചകളിലൂടെ

മീനച്ചിലാറ്റിലേക്ക് മാലിന്യക്കുഴലുകളും അഴുക്കുചാലുകളും

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്ക് മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പ​ക​ര്‍ച്ച വ്യാ​ധി​ക​ള്‍ പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ലി​ന​ജ​ലം വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍ത്തു​ന്ന​ത്.

ന​ഗ​ര മ​ധ്യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​റി​ലേ​ക്ക് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള തോ​ടു​ക​ള്‍ മാ​ലി​ന്യ​വു​മാ​യി ഒ​ഴു​കി​യെ​ത്തു​ന്നു. മി​ക്ക​തോ​ടു​ക​ളി​ലേ​യും വെ​ള്ള​ത്തി​ന്‍റെ നി​റം ക​റു​പ്പാ​ണ്.

ഈ ​ഭാ​ഗ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം മാ​ലി​ന്യ​മെ​ത്തു​ന്ന​തും. ശാ​സ്ത്രി റോ​ഡ​രി​കി​ലൂ​ടെ വ​രു​ന്ന തോ​ടു​ക​ള്‍ കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡ​രി​കി​ലൂ​ടെ നാ​ഗ​മ്പ​ടം ബ​സ്റ്റാ​ന്‍ഡി​നു സ​മീ​പ​ത്തൂ​കൂടെ വ​ന്നാ​ണു മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു ചേ​രു​ന്ന​ത്. എം​സി റോ​ഡ​രി​കി​ലൂ​ടെ വ​രു​ന്ന തോ​ടു​ക​ള്‍ അ​ണ്ണാ​ന്‍കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​ക്കു​ള്ള തോ​ട്ടി​ലും വ​ന്നു ചേ​രും. മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും തോ​ട്ടി​ലേ​ക്കാ​ണു മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത്.

ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​യ​ന്‍സ് കു​റ​ച്ചു വ​ര്‍ഷം മു​മ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ മീ​ന​ച്ചി​ലാ​റ്റി​ല്‍ മ​ലി​ന​ജ​ലം ക​ല​രു​ന്ന​ത് വ​ഴി ജ​ല​ത്തി​ല്‍ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ശു​ചി​മു​റി മാ​ലി​ന്യം പു​ഴ​ക​ളി​ലേ​ക്ക് ത​ള്ളു​ന്ന സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ളും നി​ര​വ​ധി​യാ​ണ്. ഇ​ങ്ങ​നെ ജ​ല​സ്രോ​ത​സു​ക​ളി​ല്‍ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​ത് ത​ട​യു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ക്വ​ട്ടേ​ഷന്‍ സം​ഘ​ങ്ങ​ളും ന​ഗ​ര​ത്തി​ല്‍ സ​ജീ​വ​മാ​ണ്.

മ​ണി​മ​ല​യാ​റി​ന്‍റെ കാ​ര്യ​വും മോ​ശ​മ​ല്ല. മു​ണ്ട​ക്ക​യം ക​ല്ലേ​പ്പാ​ലം മു​ത​ല്‍ മ​ണി​മ​ല​യാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ വ​ന്‍തോ​തി​ലാ​ണ് ത​ള്ളു​ന്ന​ത്. വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ച്ച് ആ​റ്റി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍ നി​ര​വ​ധി. ഇ​ങ്ങ​നെ എ​റി​യു​ന്ന മാ​ലി​ന്യം പു​ഴ​യി​ലേ​ക്ക് വീ​ഴാ​തെ പു​ഴ​ക്ക​ര​യി​ലും മ​റ്റും ത​ങ്ങി​നി​ന്ന് അ​സ​ഹ​നീ​യ​മാ​യ ദു​ര്‍ഗ​ന്ധം പ​ര​ക്കു​ന്ന​തും സ്ഥി​ര​മാ​ണ്. എ​രു​മേ​ലി വ​ലി​യ തോ​ടി​ന്‍റെ​യും ത​ല​യാ​ഴം വ​ലി​യ തോ​ടി​ന്‍റെ​യു​മൊ​ക്കെ അ​വ​സ്ഥ​യും ഇ​ങ്ങ​നെ​യൊ​ക്കെ ത​ന്നെ​യാ​ണ്.

ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യും നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മീ​ന​ച്ചി​ലാ​റ്റി​ല്‍ കു​മ്മ​നം, താ​ഴ​ത്ത​ങ്ങാ​ടി പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും വ​ലി​യ ക​മ്പു​ക​ളും അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ക​യാ​ണ്. നീ​രൊ​ഴു​ക്കു വ​രെ ത​ട​സ​പ്പെു​ന്ന രീ​തി​യി​ലാ​ണു​പ​ല​യി​ട​ത്തും ത​ടി​ക​ളും കു​പ്പി​ക​ളും അ​ടി​ഞ്ഞു ക​ടി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up